തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു
[അപ്പസ്തോല പ്രവർത്തനങ്ങൾ 3, റോമാ 4-5, സുഭാഷിതങ്ങൾ 27:1-3]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/