അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാൻ കഴിയുമെന്നും, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ, ജഡത്തിൻ്റെ വാസനകളെ അനുദിനം നിഗ്രഹിക്കണമെന്നും, ഒരാത്മീയ മനുഷ്യൻ്റെ പ്രത്യേകത, ക്രിസ്തുവിനെ പ്രതി സഹിക്കുന്ന പീഡനങ്ങളിൽ ആഹ്ളാദം കൊള്ളുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 5, റോമാ 8, സുഭാഷിതങ്ങൾ 27:7-9 ]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/