പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്‌തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേകൂടി മനസ്സിലാക്കാൻ കഴിയുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു
[അപ്പസ്തോല പ്രവർത്തനങ്ങൾ 2, റോമാ 2-3, സുഭാഷിതങ്ങൾ 26:27-28]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia