ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്‌ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്‌കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 6, റോമാ 9-10, സുഭാഷിതങ്ങൾ 27:10-12]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam