യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്‌ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്കുന്നു. നമ്മുടെ നിക്ഷേപിച്ചതിൻ്റെ വലിപ്പമല്ല നമ്മുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴമാണ് ഈശോ പരിശോധിക്കുന്നത് എന്ന് വിധവയുടെ കാണിക്കയെ മുനിർത്തി ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ലൂക്കാ 20-22:38, സുഭാഷിതങ്ങൾ 26:17-19]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/