യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്‌കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ് റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന പ്രത്യാശ നൽകിക്കൊണ്ടുമാണ് അപ്പസ്തോലൻ ഈ ലേഖനം സമാപിപ്പിക്കുന്നത്. ദൈവസ്വരം കേൾക്കുന്ന നമ്മൾ ആ സ്വരത്തോട് പ്രതികരിക്കുമ്പോഴാണ് അത് തമ്മിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്ന് സാവുളിൻ്റെ മാനസാന്തരത്തിൻ്റെ വെളിച്ചത്തിൽ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു
[അപ്പസ്തോല പ്രവർത്തനങ്ങൾ 9, റോമാ 15-16, സുഭാഷിതങ്ങൾ 27: 18-20]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia