"മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന വലിയ ദർശനം ഈശോ പങ്കുവയ്ക്കുകയാണ് ലൂക്കാ പതിനാലാം അദ്ധ്യായത്തിലൂടെ. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങളെക്കുറിച്ചും മുൻവിധികളില്ലാതെ നമ്മെ കാത്തിരിക്കുന്ന ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും പതിനഞ്ചാം അദ്ധ്യായം വ്യക്തമാക്കുന്നു. സ്വയം ശിഷ്യപ്പെടുത്തി സ്വർഗ്ഗർജ്യത്തിൽ വലിയവനാകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[ലൂക്കാ 13-16, സുഭാഷിതങ്ങൾ 26:10-12]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/