യേശുവിന് വഴിയൊരുക്കാൻ വന്ന സ്‌നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്‌പതുദിവസം യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതും പരീക്ഷണത്തെ അതിജീവിക്കുന്നതുമാണ് ലൂക്കാ സുവിശേഷം നാലാം അദ്ധ്യായത്തിൻ്റെ പ്രമേയം. കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നതും തളർവാതരോഗിയെ സുഖപ്പെടുത്തുന്നതും ലൂക്കാ സുവിശേഷകൻ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ക്രിസ്‌തു നമ്മുടെ ആത്മാവിൽ ചെയ്യുന്ന മഹാത്ഭുതങ്ങളെ വിശ്വസിക്കാനുള്ള കൃപയും വിവേകവും നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ഛൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു
[ലൂക്കാ 3-5, സുഭാഷിതങ്ങൾ 25:27-28]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf