സെല്യൂക്കസിൻ്റെ പുത്രനായ ദമെത്രിയൂസ് രാജാവ് കൗശലപൂർവ്വം യഹൂദരെ നേരിടുന്നതിൻ്റെ വിവരണങ്ങളാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ ഉള്ളത്. യൂദാസിനെ വധിക്കാനും അവനോടൊപ്പമുള്ളവരെ ചിതറിക്കാനും മഹത്തായ ദേവാലയത്തിൻ്റെ പ്രധാനപുരോഹിതനായി അൽക്കിമൂസിനെ നിയമിക്കാൻ നിക്കാനോറിന് കല്പന നൽകുന്നതും ഇവിടെ കാണാം. മനുഷ്യജീവിതത്തിലെ ഇരുളും വെളിച്ചവും എന്ന ആശയമാണ് ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം ദർശിക്കുന്നത്. ഏത് തകർച്ചയുടെ അനുഭവങ്ങളിലും ദൈവം തൻ്റെ മക്കളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അവിടത്തെ അനന്തമായ ജ്ഞാനത്തിൽ അവയെല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 14, ജ്ഞാനം 17-18, സുഭാഷിതങ്ങൾ 25:18-20]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/