യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി വിജയം നേടുന്നതും മക്കബായരുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു. അംഗുലീചലനത്താൽ സകലരെയും തറപറ്റിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലുള്ള ആശ്രയംകൊണ്ടും ദൈവസഹായംകൊണ്ടുമായിരുന്നു ഈ വിജയം. വിഗ്രഹങ്ങളെ ആരാധിച്ച ജനതയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ചാണ് ജ്ഞാനത്തിൻ്റെ പുസ്‌തകം പ്രതിപാദിക്കുന്നത്. പ്രതിസന്ധികൾ എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളിൽ പോലും അനായാസമായ ഒരു വിജയം തരാൻ കഴിവുള്ള ദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 13, ജ്ഞാനം 15-16, സുഭാഷിതങ്ങൾ 25:15-17]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia