യൂദാസ് മക്കബേയൂസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ നേതൃത്വത്തിൽ ദൈവജനത്തിന് നേരിടുന്ന ദുരിതത്തെ പ്രതിരോധിക്കാനുള്ള ഭക്തരായ മനുഷ്യരുടെ പരിശ്രമങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് 1 മക്കബായരുടെ പുസ്‌തകത്തിൽ വായിക്കുന്നത്. യുദ്ധത്തിൻ്റെ വിജയം സൈന്യത്തിൻ്റെ എണ്ണത്തെ ആശ്രയിച്ചിരിക്കുകയല്ല മറിച്ച് ദൈവം കൂടെ ഉണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ വിഷയം എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കുകയാണ് ഇവിടെ. ഒരു ആത്മീയ മനുഷ്യൻ്റെ ജീവിതം നമ്മൾ അളക്കേണ്ടത് പ്രധാനമായും ബന്ധങ്ങളുടെ ഒരു മാനദണ്ഡം അനുസരിച്ചാണ് എന്ന് പ്രഭാഷകനിലൂടെ വ്യക്തമാകുന്നു. ബന്ധങ്ങളെ കുറെക്കൂടി ആദരവോടും മഹത്വത്തോടും കാണാനുള്ള വിവേകം നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.
[1 മക്കബായർ 3, പ്രഭാഷകൻ 7-9, സുഭാഷിതങ്ങൾ 22 :5 - 8]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479