വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങളിലേക്ക് കടന്നുപോകുകയോ ചെയ്യാതെ എന്നും ദൈവാശ്രയത്തത്തിൻ്റെ നിർമല പാതകളിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്ന് അച്ചൻ പ്രാർത്ഥിക്കുന്നു.
[1 സാമുവൽ 27-28, സങ്കീർത്തനങ്ങൾ 34 ]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479