പത്രോസ് അപ്പസ്തോലൻ കൊർണേലിയൂസിൻ്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനവാദികൾ യഹൂദരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരിലെ യാഥാസ്ഥികരായ ആളുകൾ വിജാതിയരുടെ ഒപ്പം പോയതിനെക്കുറിച്ചും അവരുടെ കൂടെ ഭക്ഷണം കഴിച്ചതിനെക്കുറിച്ചും പത്രോസ് ശ്ലീഹായെ വിമർശിക്കുന്നതും, എങ്ങനെയാണ് അദ്ദേഹം വിമർശനങ്ങളെ നേരിട്ടത് എന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുക്രിസ്തു എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്താൻ വിളിക്കപ്പെട്ടവരാണ് ശുശ്രൂഷകർ എന്ന് കോറിന്തോസ് ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നു. തുരുമ്പെടുക്കാത്ത നിക്ഷേപങ്ങൾ കൂട്ടി വെക്കാനും സുകൃതങ്ങളിലും പുണ്യങ്ങളിലും അഭിവൃദ്ധി പ്രാപിച്ച് ആത്മീയമായി വളരാനുമുള്ള സന്ദേശം ഡാനിയേൽ അച്ചൻ നമുക്ക് നല്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 11, 1 കോറിന്തോസ് 3-4, സുഭാഷിതങ്ങൾ 27:23-27]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/